ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് വ്യാപാരശാലകളില്‍ മോഷണം.ടൗണിലെ ഏഴോളം കടകളിലാണ് മോഷണശ്രമം നടന്നത്.സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയ ആളുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അടിമാലി ഇരുമ്പുപാലം മേഖലയില്‍ മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.കഴിഞ്ഞ രാത്രിയില്‍ ടൗണിലെ വിവിധ കടകളില്‍ മോഷണം നടന്നു.ഏഴോളം കടകളില്‍ മോഷണശ്രമം നടന്നതായാണ് വിവരം.കടകളുടെ താഴും മറ്റും അറുത്ത് മാറ്റിയായിരുന്നു മോഷണം നടത്തിയത്.
രാവിലെ വ്യാപാരികള്‍ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരം തിരിച്ചറിഞ്ഞത്.ഉടന്‍ വിവരം പോലീസില്‍ അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.മോഷണം നടത്തിയ ആളുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ചില കടകളില്‍ നിന്നും പണം മോഷണം പോയിട്ടുള്ളതായാണ് വിവരം.
അതേ സമയം ഇരുമ്പുപാലം മേഖലയില്‍ വ്യാപാരശാലകള്‍ കേന്ദ്രീകരിച്ച് മോഷണം ആവര്‍ത്തിക്കുന്നതില്‍ ആശങ്കയും ഉയരുന്നു.ഏതാനും നാളുകള്‍ക്ക് മുമ്പ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടക്കുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇരുമ്പുപാലത്തിന്റെ സമീപമേഖലയായ പത്താംമൈല്‍ ടൗണില്‍ മുമ്പ് വ്യാപാരശാലയില്‍ മോഷണം നടന്നിരുന്നു.പിന്നീട് പത്താംമൈല്‍ ടൗണ്‍ ക്യാമറാ നിരീക്ഷണത്തിലായി. ഇരുമ്പുപാലം ടൗണ്‍ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കില്‍ കാര്യമായ മുമ്പോട്ട് പോക്കുണ്ടായിട്ടില്ല.