Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം
വെബ് ടീം
posted on 03-07-2026
1 min read
JITHIN BHASKAR

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനു ജാമ്യം. ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.

പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ജാമ്യം നൽകണമെന്നാണ് ജിതിൻ വാദിച്ചത്. അതേ സമയം  തെളിവ് നശിപ്പിക്കാൻ സാധ്യതയുഉളതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. 

അതേസമയം കേസില്‍ യൂത്ത് ലീഗ്പ്രവർത്തകൻ പി.കെ കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. പി.കെ കാസിം വിവാദ കാഫിർ പോസ്റ്റ് ഇട്ടിട്ടില്ലെന്ന്‌ മനസിലായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പി.കെ കാസിമിൻ്റെ ഫോൺ പരിശോധനാ ഫലവും എസ്ഐടി വടകര മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories