Share this Article
News Malayalam 24x7
തൃക്കാക്കര മഹാക്ഷേത്ര ഉത്സവം: സംഭാവന കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു
Thrikkakara Temple Festival

തൃക്കാക്കര മഹാക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ നടത്തിപ്പിനായുള്ള സംഭാവന കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. വ്യാഴാഴ്ച (2026 ജൂലൈ 2) വൈകുന്നേരം ക്ഷേത്രം നൈമിശാരണ്യത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് വിതരണോദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.

ശ്രീനികേതന ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ശ്രീ ഗിരിധർ, എം.ആർ സ്റ്റീൽസ് മാനേജിങ് ഡയറക്ടർ ശ്രീ മനോജ് പ്രഭുവിന് പ്രഥമ കൂപ്പൺ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഉത്സവ നടത്തിപ്പ് ഭംഗിയായും സുഗമമായും പൂർത്തിയാക്കുന്നതിന് ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.


ക്ഷേത്ര അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് വിനീത് വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.ജി. പ്രേംകുമാർ, സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാരായ ലക്ഷ്മി ജെ., ഷീബാ ബാബു, ക്ഷേത്രം മുൻ എ.ഇ.ഒ വിമൽ കുമാർ, എ.ഇ.ഒ ജ്യോതി, ഉത്സവം ജനറൽ കൺവീനർ ശശികുമാർ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂപ്പൺ വിതരണം ഊർജ്ജിതമാക്കുമെന്നും ഉത്സവവുമായി ബന്ധപ്പെട്ട കൂടുതൽ മുന്നൊരുക്കങ്ങളിലേക്ക് ഭരണസമിതി കടക്കുമെന്നും ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories