Share this Article
ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയപ്പോൾ രക്തത്തിൽ കുളിച്ചനിലയിൽ, കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
വെബ് ടീം
7 hours 44 Minutes Ago
1 min read
kannur death

കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍.  മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. തില്ല​ങ്കേരി സി.എച്ച്.എം.എം.എച്ച്.എസ്.എസിൽ അധ്യാപികയായി റിട്ടയേർഡ് ആയതാണ് ജ്യോതി.വീടിന്റെ രണ്ടാം നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

രാവിലെ വീട്ടിലുണ്ടായിരുന്ന ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് അദ്ദേഹം നിലവിളിച്ചതുകേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽ നിന്ന് ചെറിയ രീതിയില്‍ ശബ്ദകോലാഹലങ്ങള്‍ കേട്ടിരുന്നെങ്കിലും, അമ്മയും മകനും തമ്മിലുള്ള സാധാരണ വഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകന്‍ സാധാരണഗതിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നെന്നും, സ്വാഭാവികമായ വഴക്കായിരിക്കുമെന്നാണ് കരുതിയതെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories