Share this Article
KERALAVISION TELEVISION AWARDS 2025
കായംകുളത്ത് തെരുവ്‌നായ ആക്രമണം; 10 ല്‍ അധികം പേര്‍ക്ക് കടിയേറ്റു
Street Dog Attack in Kayamkulam

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ 10-ലധികം പേർക്ക് പരിക്കേറ്റു. രാവിലെ മേടമുക്ക് ജംഗ്ഷന് സമീപമായിരുന്നു ഈ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ നടന്നുപോകുന്നതിനിടയിൽ നായ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ കുട്ടികൾ ഉൾപ്പെടെ 10-ൽ അധികം പേരുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ എല്ലാവർക്കും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories