Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 30-11-2024
1 min read
coconut fell

കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം.പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ മുഹമ്മദ്  നിസാലാണ് മരിച്ചത്. 

വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിഴുത് മാറ്റുന്നതിനിടെ തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories