Share this Article
News Malayalam 24x7
വാമനപുരത്ത് ആറ്റില്‍ വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു
Child Drown death in Vamanapuram

തിരുവനന്തപുരം വാമനപുരത്ത് ആറ്റില്‍ വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു. അവനവഞ്ചേരി ഗവ.എച്ച്.എസിലെ വിദ്യാര്‍ത്ഥി ശിവനന്ദനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്  കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കായില്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories