കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷണൽ വ്ലോഗറുമായ 41കാരനെ എംഡിഎംഎയുമായി പിടികൂടി. ഇയാളിൽ നിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശിയായ പ്രമുഖ വ്ലോഗർ ഹൈദർ മധൂർ ആണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും ചേർന്ന് മധൂരിൽ ഇയാളുടെ വീടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡാൻസാഫ് സംഘം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശതം തോന്നിയ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് എംഡിഎംഎ എന്നാണ് പൊലീസിന്‍റെ സംശയം.ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി ഹൈദർക്ക് 75,000ത്തോളം ഫോളോവർമാരുണ്ട്.