കണ്ണൂർ പാനൂരിൽ ടർഫിൽ ഫുട്ബോൾ ടർഫിൽ കളിച്ചുകൊണ്ടിരിക്കെ 19കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവ് ആണ് മരിച്ചത്.
ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഷാൽമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ ആർമിയുടെ അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. സജീവന്റെയും ജിമിഷയുടെയും മകനാണ്.
ഷാൻവിയ ഏക സഹോദരിയാണ്.