തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചു.കോവളം സ്വദേശിനി ശാന്തയാണ്(73) മരിച്ചത്. പാച്ചല്ലൂർ എൽപി സ്കൂളിൽ ആണ് സംഭവം.
കയ്യിൽ മഷി പുരട്ടിയെങ്കിലും വോട്ടിങ് മെഷീന് അടുത്ത് എത്തും മുൻപ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.