Share this Article
KERALAVISION TELEVISION AWARDS 2025
കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍
Rice puller fraud in Thrissur

തൃശൂരിൽ റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട്  കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ കസ്‌റ്റഡിയിൽ.

മൂന്നുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്നും പൊലീസ്. ഒരു കണ്ണൂർ സ്വദേശിയും നാല് തൃശൂർ സ്വദേശികളുമാണ്  പിടിയിലായിരിക്കുന്നത്.

മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. കോയമ്പത്തൂർ സ്വദേശിയായ നാൽപതുകാരൻ ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെയാണ് മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ടത്. കേസിൽ 11 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അതേസമയം അരുണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories