Share this Article
News Malayalam 24x7
ആറളം ഫാം മേഖലയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
വെബ് ടീം
4 hours 39 Minutes Ago
1 min read
elephant

കണ്ണൂര്‍:  ജനവാസ മേഖലയില്‍ ഇറങ്ങി വ്യപകമായി കൃഷി നാശം നടത്തിയ ആനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. ആറളം ഫാം മേഖലയിലും പരിസരങ്ങളിലും ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്.ആനയെ പിടികൂടാനുള്ള പ്രത്യേക സംഘം ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കും. ആന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ അടിയന്തര നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന വിവിധയിടങ്ങളിലായി വ്യാപക നഷ്ടങ്ങള്‍ വരുത്തിയിരുന്നു.വീടുകള്‍ക്ക് സമീപമുള്ള ഷെഡ്ഡുകളും മറ്റ് നിര്‍മ്മിതികളും ആന തകര്‍ത്തിരുന്നു.ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം. മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച പശ്ചാത്തലത്തില്‍, മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories