Share this Article
News Malayalam 24x7
പൊന്നാനി കുറ്റിക്കാട് കണ്ണപ്പില്‍ വാവു വാണിഭം സമാപിച്ചു
concluded vavu vanibham

മലപ്പുറം പൊന്നാനി ഏ.വി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ പൈതൃകോത്സവം നടന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാവുവാണിഭത്തെ പൊന്നാനിയുടെ പൈതൃകപെരുമയില്‍ ഉള്‍പ്പെടുത്തണമെന്ന നഗരസഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2018 മുതലാണ് വാവുവാണിഭത്തെ പൈതൃകോത്സവമായി മാറ്റാന്‍ ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. തിറ, പൂതം, കരിങ്കാളി, വട്ടമുടി, പുള്ളുവര്‍ പാട്ട് , നാടന്‍ പാട്ട്, ഉടുക്ക് പാട്ട്, നന്തുണി, മൂക്കന്‍ ചാത്തന്‍ എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടന്നു. കടവനാട് വാമൊഴി നാടന്‍ പാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. നാടന്‍ പാട്ട് കലാകാരന്‍ ഗിരീഷ് അല്ലി പറമ്പില്‍ പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories