കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപ്പെടുത്തിയ കത്തി കണ്ടെത്തി.കൊന്നത് അമ്മൂമ്മ റോസ്‌ലി എന്നാണ് പൊലീസ് അറിയിച്ചത്. അറസ്റ്റ് നാളെ രേഖപ്പെടുത്തും.രാവിലെയോടെയാണ് കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു.അമ്മൂമ്മ റോസ്‌ലിക്ക് സോഡിയം കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇവര്‍ അബോധാവസ്ഥയിലായി. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയും അച്ഛനും അടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം