Share this Article
News Malayalam 24x7
ചിന്നക്കനാല്‍ - സൂര്യനെല്ലി വിലക്ക് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
Chinnakal-Suryanelli Vilak road

ഇടുക്കി ചിന്നക്കനാൽ - സൂര്യനെല്ലി വിലക്ക് റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.വിനോദ സഞ്ചാരികൾ ഉൾപ്പെടെ ദിനപ്രതി ആയിരകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത് .

പ്രദേശവാസികളുടെ നിരന്തമായ സമരങ്ങളെ തുടർന്ന് മൂന്നു കിലോമീറ്ററിൽ ഒന്നര കിലോമീറ്റർ റോഡ് നിർമ്മാണം  മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

തെക്കിന്റെ കാശ്മീരായ മുന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ,സൂര്യനെല്ലി മേഖല .ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഈ മേഖലയിലേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ല. ദേശിയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരം വർഷങ്ങളായി തകർന്നു കിടന്നിരുന്നു.

നാട്ടുകാരുടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നിർമാണ ജോലികൾ ആരംഭിച്ച എങ്കിലും ഒന്നര കിലോമീറ്റർ റോഡിൻറെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്.ദേശീയപാതയിൽ നിന്നും ചിന്നക്കനാൽ ടൗൺ വരെയുള്ള  ഭാഗത്ത്  റോഡിൽ ഉറപ്പിച്ചിരുന്ന മെറ്റൽ പൂർണമായും ഇളകി നിലയിലാണ് ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുന്നു.

ചെറു വാഹനങ്ങളിലെ യാത്ര അത്യധികം ദുഷ്കരമാണ്.റോഡിൻറെ നിർമ്മാണം ഏറ്റെടുത്ത കുഞ്ചുത്തണ്ണിയിലെ ലേബർ സൊസൈറ്റി റോഡ് നിർമ്മാണത്തിൽ അഴിമതി കാണിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം നേതാവ് പറഞ്ഞു.

കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഈ റോഡിൻറെ നിർമ്മാണം കരാർ എടുത്തിരിക്കുന്നത് .എന്നാൽ  വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുമില്ല .അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനാണ് ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories