Share this Article
News Malayalam 24x7
കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ട് മരണം
accident at Kumarakam Kaipuzhamutti

കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണ് ഉണ്ടായ അപകടത്തില്‍ രണ്ട്  മരണം. 

കാട്ടാരക്കര സ്വദേശിയും, മഹാരാഷ്ട്ര താനേയില്‍ സ്ഥിര താമസക്കാരനുമായ ജയിംസ് ജോര്‍ജ് , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സര്‍ജി എന്നിവരാണ് മരിച്ചത്.

കുമരകത്ത് ടൂറിസ്റ്റുകളായി എത്തിയ മഹാരാഷ്ട്രയില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും, വനിതാ സുഹൃത്തുമാണ് മരിച്ചത്. വഴി തിരച്ചറിയാന്‍ കഴിയാതെ കാര്‍ വെള്ളത്തില്‍ വീണതാണ് അപകട കാരണമെന്നാണ് സംശയം.

ഫയര്‍ ഫോഴ്‌സ് എത്തി മുങ്ങിയ കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് പേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories