Share this Article
KERALAVISION TELEVISION AWARDS 2025
പുഴുവരിച്ച കുഴിമന്തി വിതരണം ചെയ്ത ഹോട്ടല്‍ പൂട്ടിച്ചു
machili hotel been closed

തൃശൂര്‍ കൊരട്ടിയില്‍ പുഴുവരിച്ച കുഴിമന്തി വിതരണം ചെയ്ത ഹോട്ടല്‍ ആരോഗ്യവകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും റെയ്ഡില്‍ പൂട്ടിച്ചു. കൊരട്ടി ദേശീയപാതയിലുള്ള മഞ്ചിലിസ് ഹോട്ടലാണ് പരാതിയെ തുടര്‍ന്ന് പൂട്ടിയത്. അല്‍ഫാം മന്തി കഴിക്കാനെത്തിയവര്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് വീഡിയോ സഹിതം പഞ്ചായത്തില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഹോട്ടല്‍ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഹോട്ടലിന് ആരോഗ്യവകുപ്പിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ഇല്ലെന്നും കണ്ടെത്തി. മതിയായ രേഖകളോടെ മാത്രമേ തുറക്കാവൂ എന്ന നിബന്ധനയോടെയാണ് ഹോട്ടല്‍ അടച്ചുപൂട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories