Share this Article
News Malayalam 24x7
അമ്മയെ 17 കാരിയായ മകൾ കുത്തി; ഗുരുതര പരിക്ക്, മെഡിക്കൽ കോളേജിൽ
വെബ് ടീം
posted on 01-10-2025
1 min read
PHONE STABB

ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് 17 കാരിയായ മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

അതേ സമയം  വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നും തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. വാടയ്ക്കൽ ഷൺമുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories