തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.മലയാളി താരം താരം സഞ്ജു സാംസനെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
പരമ്പരയിൽ ഇത് വരെ തിളങ്ങാൻ കഴിയാത്ത സഞ്ജു സാംസണിന് ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ എത്തിയ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം