കൊല്ലം ചടയമംഗലത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍.. അയത്തില്‍ സ്വദേശി സജീറാണ് പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു... കൊല്ലത്ത് നിന്നും ട്രെയിന്‍ മാര്‍ഗം കോട്ടയം, ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ നിന്നായി ഇയാള്‍ സുഹൃത്തുക്കളെ ഫോണ്‍ മാര്‍ഗം ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.. അത്തരത്തിൽ സുഹൃത്ത് വഴി ഇയാളോട് കോട്ടയത്ത് എത്തുവാന്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടിയുമായി ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലത്ത് എത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ വാഷിംഗ് തൊഴിലാളിയായ യുവാവ് ഒരു വർഷം മുൻപാണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.