Share this Article
News Malayalam 24x7
മാസ് വെൽകം; മാസങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്കെത്തി മമ്മൂട്ടി; സ്വീകരിക്കാൻ മന്ത്രി പി രാജീവും അൻവർ സാദത്തും
വെബ് ടീം
7 hours 11 Minutes Ago
1 min read
mammootty

കൊച്ചി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം മണ്ണിൽ മടങ്ങിയെത്തി മെഗാസ്റ്റാർ മമ്മൂട്ടി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി രാജീവും അൻവർ സാദത്തും എത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടി.മമ്മൂട്ടിയും ആന്റോ ജോസഫും ഭാര്യ സുൽഫത്തുമാണ് മമ്മൂട്ടിയോടൊപ്പം കൊച്ചിയിലെത്തിയത്. വലിയ രീതിയിലുള്ള സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയത്.

യുകെയിലെ പാട്രിയോട്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കഴിഞ ദിവസം ചെന്നൈയിൽ എത്തിയ മമ്മൂട്ടി, ഇന്നാണ് കൊച്ചിയിലെത്തിയത്.ഇനി വരും ദിവസങ്ങളിൽ അദ്ദേഹം പുതിയ ചിത്രങ്ങളിൽ അഭിനയിക്കും കൂടാതെ പൊതു പരിപാടികളിൽ പങ്കെടുക്കും. കൂടാതെ ഇനി റിലീസാവാൻ പോകുന്ന കളംകാവൽ ചിത്രന്റെ പ്രൊമോഷൻ പരിപാടികളിലും അദ്ദേഹം പങ്കെടുത്തേക്കും.നവംബർ ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ എത്തും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories