Share this Article
KERALAVISION TELEVISION AWARDS 2025
വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു
വെബ് ടീം
posted on 21-08-2025
1 min read
VAZHOOR SOMAN

തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്.

ഹൃദയാഘാതമാണ് മരണകാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊതുദര്‍ശനത്തിനായി എംഎന്‍ മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷമായിരിക്കും ജന്മനാടായ വാഴൂരിലേക്ക് കൊണ്ടുപോകും.

ഐഎന്‍ടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ വാഴൂര്‍ സോമന്‍ താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാവായിരുന്നു. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മരണവിവരം അറിഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories