Share this Article
ഹൈക്കോടതി പരിസരത്തെ എ.ടി.എമ്മിൽ കവർച്ചാശ്രമം; മെഷീനിലെ പ്ലാസ്റ്റിക് മോള്‍ഡ് ഇളകിയ നിലയിൽ
വെബ് ടീം
posted on 17-08-2023
1 min read

കൊച്ചി: ഹൈക്കോടതി പരിസരത്തെ എസ്.ബി.ഐ. എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. എ.ടി.എം. മെഷീനിലെ പ്ലാസ്റ്റിക് മോള്‍ഡ് ഇളകിയ നിലയിലാണ്. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ബുധനാഴ്ച രാത്രിയോടെയാണ് എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. രാത്രിയോടെ തന്നെ പോലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മെഷീനിലെ പ്ലാസ്റ്റിക് മോള്‍ഡ് ഇളകിയ നിലയിലാണെന്ന് കണ്ടെത്തിയത്.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മോഷണശ്രമം ചുമത്തിയാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എ.ടി.എം താത്കാലികമായി അടച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories