Share this Article
News Malayalam 24x7
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
The driver died after the auto overturned after a wild boar jumped across it

മലപ്പുറം മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. 

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ അപകടം.  കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഷഫീഖ് മരിച്ചത്.

കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം നടന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഷെഫീഖിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories