Share this Article
News Malayalam 24x7
ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; മുഖത്ത് മുറിവും വീടിനകത്ത് രക്തക്കറയും
വെബ് ടീം
posted on 17-02-2026
1 min read
salu

കണ്ണൂർ: ആലക്കോട് നടുവിലില്‍ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം തുടങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories