Share the Article
KERALAVISION TELEVISION AWARDS 2025
Kottayam
Defendants
കോട്ടയത്ത് ആഭിചാര ക്രിയയുടെ പേരിൽ യുവതിക്ക് ക്രൂര മർദനം കോട്ടയം തിരുവഞ്ചൂരിൽ ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് ക്രൂരമർദനം. സംഭവത്തിൽ ഭർത്താവ് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്.. ഈ മാസം രണ്ടാം തീയതിയായിരുന്നു സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ക്രൂര മർദനമേറ്റ യുവതി ഇക്കാര്യം മതാപിതാക്കളോട് പറയുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പകൽ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകളാണ് നടന്നുവെന്നാണ് യുവതിയുടെ പിതാവ് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
1 min read
View All
Other News