Share this Article
ചങ്ങനാശ്ശേരിയില്‍ 18 കാരൻ്റെ അപകടകരമായ ഡ്രൈവിങ്ങ്
Authorities Take Action Following Report of Reckless Driving in Changanassery

കോട്ടയം ചങ്ങനാശ്ശേരിയില്‍ 18 കാരന്റെ അപകടകരമായ ഡ്രൈവിങ്ങ് . യാത്രക്കിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു.പത്തനംത്തിട്ട തിരുവല്ല സ്വദേശി ഗോകുല്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യ ലഹരിയില്‍ വാഹനമോടിച്ച 18 കാരനെ അതിസാഹസികമായാണ് നാട്ടുകാര്‍ പിടികൂടിയത്.  പായിപ്പാട് മുതല്‍ തെങ്ങണ വരെയുള്ള ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമാണ് 18 വയസുകാരന്‍ അപകടകരമായ രീതിയില്‍ ഇന്നോവ കാറില്‍ ചീറിപ്പാഞ്ഞത്. ഇതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികയേയും കാര്‍ ഇടിച്ചിടുന്നത്. ഈ കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ കാറിന്റെ വീല്‍ ഊരിപ്പോകുന്ന നിലയുണ്ടായി. എന്നിട്ടും നിര്‍ത്താതെ മൂന്ന് വീലുള്ള വാഹനവുമായി ഇയാള്‍ കുറച്ച് ദൂരം കൂടി സഞ്ചരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.നെടുമ്പാശേരി വാഹനാപകടത്തിന്റേയും ചേരാനെല്ലൂര്‍ സംഭവത്തിന്റേയും ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു അപകടത്തിന്റെ വാര്‍ത്ത കൂടി എത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories