Share this Article
മണ്ണുത്തിയിൽ നിന്ന് കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി
വെബ് ടീം
1 hours 12 Minutes Ago
1 min read
mannuthy

തൃശ്ശൂർ: മണ്ണുത്തിൽ നിന്ന് കാണാതായ മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കണ്ടെത്തി. മണ്ണുത്തിയിൽ നിന്നു തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. മുക്കാട്ടുകര സ്വദേശിയെയാണ് ഇന്നലെ മുതൽ കാണാതായത്.

ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂള്‍ യൂണിഫോം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് സ്കൂളില്‍ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.പരീക്ഷയിൽ മാർക് കുറഞ്ഞ വിഷമത്തിലാണ് കുട്ടി പോയതെന്നാണ് റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories