Share this Article
ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ കണ്ണൂരിൽ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 03-11-2026
1 min read
fathimath rana

കണ്ണൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിനി ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്. കോട്ടൂരിലെ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകളാണ്.

നവംബർ എട്ടിന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യുവതിയുടെ വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

കുഴഞ്ഞുവീണതിനെ തുടർന്ന് ഫാത്തിമത്ത് റാനയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാവേദനയായി. യുവതിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories