Share this Article
കെഎസ്ആര്‍ടിസി ബസിടിച്ച് കുതിര ചത്തു
വെബ് ടീം
3 hours 46 Minutes Ago
1 min read
KSRTC BUS

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കുതിര ചത്തു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആനിക്കാട് ചിറപ്പടിക്ക് സമീപം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ആനിക്കാട് ചിറപ്പടി സ്വദേശിയായ ഇസ്മായില്‍ കക്കാടംകുളത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരയ്ക്കാണ് അപകടത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്.

മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ - മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസാണ് കുതിരയെ ഇടിച്ചത്. ഉടമസ്ഥന്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന കുതിര അബദ്ധത്തില്‍ കെട്ടഴിഞ്ഞ് റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.

ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുതിര സംഭവസ്ഥലത്തു തന്നെ ചത്തു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനോ യാത്രക്കാര്‍ക്കോ പരിക്കുകളൊന്നുമില്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസം നേരിട്ടു. മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories