Share this Article
News Malayalam 24x7
അതിരപ്പിള്ളിയിൽ കാട്ടാനകൂട്ടം വഴി തടഞ്ഞു
Herd of Elephants Block Road in Athirappilly

തൃശൂർ അതിരപ്പിള്ളിയിൽ  കാട്ടാനകൂട്ടം വഴി തടഞ്ഞു..അതിരപ്പിള്ളി - കാലടി പ്ലാന്റേഷൻ യാർഡിന് സമീപത്തെ റോഡിൽ  രാവിലെ ആയിരുന്നു   സംഭവം.ആനക്കൂട്ടം റോഡിൽ നിന്നതോടെ വിനോദസഞ്ചാരികൾ അടക്കം വഴിയിൽ കുടുങ്ങി.

കാടിറങ്ങിയ അഞ്ചോളം വരുന്ന ആനക്കൂട്ടമാണ് എണ്ണപ്പന തോട്ടത്തിലൂടെ  റോഡിലേക്ക് കയറി   നിലയുറപ്പിച്ചത്. പിന്നീട് ആനക്കൂട്ടം റോഡ് മുറിച്ച് കടന്ന് പോയതിനുശേഷം ആണ് വിനോദസഞ്ചാരികൾക്ക്  ഉൾപ്പെടെ യാത്ര തുടരാൻ ആയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories