Share this Article
News Malayalam 24x7
എടവണ്ണയില്‍ റബ്ബര്‍ ഷീറ്റ് മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍
Rubber Sheet Theft

മലപ്പുറം എടവണ്ണയില്‍ അഞ്ച് ടണ്‍ റബ്ബര്‍ ഷീറ്റ് മോഷണം പോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡ്രൈവര്‍മാരായ കുറ്റിപ്പുറം സ്വദേശി അനീഷ്, കാസര്‍ഗോഡ് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

കരുവാരക്കുണ്ടില്‍ നിന്നും എടവണ്ണയിലെത്തിയ വാഹനത്തിലെ 10 ലക്ഷം രൂപ വിലമതിക്കുന്ന 5 ടണ്‍ റബ്ബര്‍ ഷീറ്റാണ് പ്രതികള്‍ മോഷ്ടിച്ച് കടത്തിയത്.തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റബ്ബര്‍ ഷീറ്റുമായി വന്ന വാഹനത്തിലെ ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുള്ളതായി പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories