Share this Article
News Malayalam 24x7
അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു; നാട്ടുകാർ ഓടിയെത്തി തീയണച്ചു
വെബ് ടീം
posted on 31-05-2024
1 min read
son-put-the-mother-inside-and-set-the-house-on-fire

തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി  മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ താമസിക്കുന്ന ഇയാൾ  മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികൾക്ക് ശല്യമാണ് ഇയാളെന്ന്  നാട്ടുകാർ പറയുന്നു.

പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നേരത്തേ നിരവധി പരാതി നൽകിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടർന്നതോടെ പ്രദേശവാസികൾ ഓടിക്കൂടി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories