തൃശൂർ: ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞത്.
ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തില്‍ അധ്യാപിക പറയുന്നതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില്‍ പരാതി നൽകി.
രക്ഷിതാക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് പരാമർശം.കുന്നംകുളം പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.ടീച്ചർമാർ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചത് എന്നും, സ്കൂളിൻറെ നിലപാടല്ല എന്നും പ്രിൻസിപ്പളിന്റെ വിശദീകരണം.
സംഭവത്തിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്