Share this Article
Union Budget
KSRTC ഡബിൾ ഡക്കർ ബസ് കൊച്ചിയിലും
KSRTC Double-Decker Bus Arrives in Kochi for City Sightseeing

കൊച്ചി നഗരത്തിന്റെ രാത്രി കാഴ്ചകൾ ഇനി KSRTC യുടെ ഡബിൾ ഡക്കറിൽ ആസ്വദിക്കാം.  നഗരത്തിലൂടെയുള്ള ആദ്യ ഡബിൾ ഡക്കർ സർവീസ് മന്ത്രി പി രാജീവ്‌ ഉത്ഘാടനം ചെയ്തു. മുകളിലത്തെ നിലയിൽ 39 സീറ്റുകളും താഴത്തെ നിലയിൽ 24 സീറ്റുകളും ഉൾപ്പെടെ 63 സീറ്റുകളുള്ള ബസാണ് ksrtc ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തയ്യാറായിരിക്കുന്നത്. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്കിങ് ചെയ്യുന്നത്. 

വിനോദസഞ്ചാരികൾക്ക് കൊച്ചി നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ്  കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡക്കർ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും വിജയിച്ച പദ്ധതി കൊച്ചിയിലും ആരംഭം കുറിച്ചു..  എറണാകുളം ബോട്ട് ജെട്ടി ksrtc സ്റ്റാൻഡിൽ നിന്നും ആദ്യ സർവീസ് മന്ത്രി പി രാജീവ്‌ ഉത്ഘടനം ചെയ്തു .


ഡബിൾ ഡെക്കേറിലെ നഗരം ചുറ്റിയുള്ള സഞ്ചാരം യാത്രകാർക്ക് നവ്യനുഭവമായി.  വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേയിൽ എത്തും. മറൈൻഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജംഗ്ഷനിൽ എത്തിച്ചേരും. രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തുന്നതരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഓടിച്ചിരുന്ന ഓപ്പൺ ടോപ് ബസ് ആണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്  . പദ്ധതി വിജയിച്ചാൽ ഫോർട്ട് കൊച്ചി മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസുകൾ എത്തിക്കാൻ ആണ് കെഎസ്ആർടിസിയുടെ ശ്രമം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories