Share this Article
News Malayalam 24x7
ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി വിദ്യാർത്ഥിനിയുമായി പ്രണയബന്ധം; 16കാരി ഗര്‍ഭിണി; 21കാരന്‍ പിടിയിൽ
വെബ് ടീം
8 hours 27 Minutes Ago
1 min read
pregnant

കൊച്ചി:  പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ. കൊച്ചി, കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാള്‍ താമസിച്ചിരുന്നത്.

പതിനാറുകാരി ഗര്‍ഭിണിയായതോടെയാണ് പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞത്. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷൻ പരിധിയിലെ പേരണ്ടൂർ വോക്ക്‌വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ പീ‌ഡിപ്പിച്ചത്.

സംഘം ചേർന്ന് കവർച്ച നടത്തിയതിന് ഇര്‍ഫാദിനെതിരെ എളമക്കര സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുളള ഒരടിപിടി കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസുകളിൽ പെട്ട് അകത്തായ ശേഷം, ജില്ലാ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയാണ് വിദ്യാർത്ഥിനിയുമായി പ്രണയബന്ധം സ്ഥാപിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories