ക്ഷേത്രദർശനത്തിനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെമ്പസാർ സ്വദേശിയായ ഷാജിയെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് നടപടി.
2024-ലും 2025-ലുമായി നാല് തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കൊടുങ്ങല്ലൂർ പോലീസ് അറിയിച്ചു.