തിരുനാവായ: പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.
പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്.കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദ്ദേഹങ്ങള്‍ പുത്തനത്താണി ആശുപത്രിയില്‍. നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.