Share this Article
News Malayalam 24x7
'ക്യാപ്റ്റൻ' കണ്ണൂരിൽ; മട്ടന്നൂർ മുതൽ പിണറായി വരെ റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; ധർമ്മടത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം
വെബ് ടീം
posted on 17-03-2026
1 min read
cm pinarayi

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം സ്വന്തം മണ്ഡലമായ ധർമ്മടത്ത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മട്ടന്നൂർ മുതൽ പിണറായി വരെ റോഡ് ഷോയുമായാണ് ധർമ്മടത്ത് എത്തുക. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ ആ​ദ്യ വരവ് ആഘോഷമാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് പോകുന്നത്. സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയിൽ വിമതർ കാലപക്കൊടി ഉയർത്തിയിരിക്കുന്നഘട്ടത്തിലാണ് മുന്നണിയുടെ നായകൻ ഇന്ന് പ്രചരണത്തിന് ‌എത്തുന്നത്.വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോഎന്നതാണ് രാഷ്ട്രീയ ആകാംക്ഷ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories