Share this Article
News Malayalam 24x7
43 സ്കൂട്ടറുകളിൽ തീപിടിച്ചു; ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
വെബ് ടീം
posted on 19-12-2023
1 min read
Electric Scooter showroom catches fire in Alappuzha

ആലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. തിരുവമ്പാടി ജംക്‌ഷനു സമീപമുള്ള യെഡ് എന്ന ഷോറൂമിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. 43 സ്കൂട്ടറുകളിൽ തീപിടിച്ചു. മൂന്നു സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു.

അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകൾ എത്തി തീയണച്ചു. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിന്റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories