Share this Article
News Malayalam 24x7
കായലോട് യുവതി ജീവനൊടുക്കിയ സംഭവം; ആരോപണം നിഷേധിച്ച് ആണ്‍ സുഹൃത്ത്
Kayalod Woman Suicide Case

കണ്ണൂര്‍ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആണ്‍ സുഹൃത്ത്.യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാമ്പത്തിക ഇടപാട് നടന്നിട്ടില്ലെന്നും റഹീസ് പൊലീസിന് മൊഴി നല്‍കി.യുവതിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയെന്നും റഹീസ് പറഞ്ഞു. കേസില്‍ ഇന്ന് രാവിലെയാണ് യുവാവ് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാണ്. റസീന റഹീസുമായി സംസാരിച്ച് കൊണ്ടിരിക്കെ മൂന്നു ബൈക്കുകളില്‍ എത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതായാണ് റസീനയുടെ ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ടവിചാരണക്ക് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം ആണ്‍സുഹൃത്തിനെതിരെ കണ്ണൂര്‍ എസിപി ക്ക് കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories