അടിമാലി; ഫാഷൻ ഡിസൈനിങ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ. പൊന്മുടി പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ദേവേന്ദു. കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. തൃശൂർ ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വർഷം മുൻപു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദേവാനന്ദ് സഹോദരനാണ്.