Share this Article
News Malayalam 24x7
‘ദിവ്യഗർഭം ധരിപ്പിക്കാ’മെന്നു പറഞ്ഞ് പീഡനം; യൂട്യൂബർ അറസ്റ്റിൽ
വെബ് ടീം
posted on 29-11-2025
1 min read
sajin

മലപ്പുറം: 'ദിവ്യ ഗർഭം ധരിപ്പിക്കാ'മെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗംചെയ്തയാൾ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്തുനിന്ന് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരിയുടെ ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് സജിൽ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.ഇയാൾക്കെതിരേ സമാന കേസുകൾ വേറെയുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നതായാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories