Share this Article
News Malayalam 24x7
അമ്മു ഒരിക്കലും ജീവനൊടുക്കില്ല; നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിൻറെ അച്ഛൻ
Nursing Student Ammu and father

പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരണവുമായി രക്ഷിതാക്കള്‍. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും സഹപാഠികളായ മറ്റു 6 പേരില്‍ നിന്നും കൂടി വിവരങ്ങള്‍ ശേഖരിക്കണമെന്നും അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും അച്ഛന്‍ സജീവ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories