Share this Article
News Malayalam 24x7
പുസ്തകത്തിലൂടെ ലക്‌ഷ്യം വച്ചത് മധുസൂദനെ, പകയുടെ കണക്കുപുസ്തകം എന്ന പേരാണ് കൂടുതൽ അനുയോജ്യം, 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്
വെബ് ടീം
posted on 06-02-2026
1 min read
kk ragesh

കണ്ണൂർ: കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിനു പകയുടെ കണക്കുപുസ്തകം എന്ന പേരാണ്  നല്ലതെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാ​ഗേഷ്. പുസ്തകപ്രകാശനത്തിൽ സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന്കെ കെ രാ​ഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാ​ഗേഷ് ആരോപിച്ചു.പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം.

ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാ​ഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും ബൂത്ത് തലത്തിൽ അനുഭാവി യോഗം ചേരും. പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories