കാസർഗോഡ്: എട്ടുമാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കൾ രാവിലെ എട്ടോടെയാണ് സംഭവം. മുലപ്പാൽ നൽകിയതിനു പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.