Share this Article
KERALAVISION TELEVISION AWARDS 2025
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതി കെ മണികണ്ഠൻ രാജിവച്ചു
Periya Double Murder Case

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ രാജിവച്ചു. കേസിൽ   കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെ, അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട്  നൽകിയ പരാതിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ ഹിയറിങ് പരിഗണിക്കാൻ ഇരിക്കവേയാണ് രാജി. പെരിയ ഇരട്ടക്കൊല കേസിൽ പതിനാലാം പ്രതിയായ  മണികണ്ഠനെ  അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് മണികണ്ഠൻ. സിബിഐ കോടതിയുടെ വിധിയിൽ മണികണ്ഠന് നൽകിയ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories