Share this Article
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
വെബ് ടീം
0 hours 39 Minutes Ago
1 min read
NEDUMBASSSERY

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയിൽ പോലീസിന്റെ വൻ മയക്കുമരുന്നുവേട്ട. രണ്ടരക്കിലോ ചരസുമായി യുവാവ് പോലീസ് പിടിയിൽ. കാസർകോട് നീലേശ്വരം ചിറപ്പുറത്ത്‌ വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീ(25)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റുചെയ്തത്. അഞ്ചുകോടിയോളം രൂപ വിലവരുന്നതാണ് പിടികൂടിയ മയക്കുമരുന്ന്.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽനിന്നാണ് ഇയാൾ ചരസ് വാങ്ങിയതെന്ന് പോലീസിനോട് പറഞ്ഞു. അവിടെനിന്ന് മംഗലാപുരംവരെ വിമാനത്തിലാണ് യാത്രചെയ്തത്. തുടർന്ന് ട്രെയിനിൽ തൃശ്ശൂരിലിറങ്ങി. അവിടെനിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടൽ മുറിയെടുത്തു. കൊച്ചി സിറ്റിയിലേക്ക് മയക്കുമരുന്ന് കൊണ്ടുപോവാനായിരുന്നു ഇയാളുടെ പദ്ധതി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories