Share this Article
News Malayalam 24x7
ഒളിവിലായിരുന്ന വധശ്രമ കേസ്സിലെ പ്രതികള്‍ പിടിയിൽ
Accused in attempted murder case arrested


ഒളിവിലായിരുന്ന വധശ്രമ കേസ്സിലെ പ്രതികള്‍ പോലീസിന്‍റെ പിടിയിലായി..തൊയക്കാവില്‍ വെച്ച്  ശിഹാബുദ്ധീന്‍ എന്നയാളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്..

തൊയകാവ് വലപ്പറമ്പിൽ വീട്ടിൽ 18 വയസ്സുള്ള ആദിൽ , തൊയകാവ് മമ്മറമ്പിൽ വീട്ടിൽ 41 വയസ്സുള്ള ഷരീഫ് ,  കണ്ണോത്ത് മമ്മറമ്പിൽ വീട്ടിൽ 43 വയസ്സുള്ള ഷമീർ  എന്നിവരാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. വെങ്കിടങ്ങ് തൊയക്കാവിൽ വെച്ച്  ശിഹാബുദ്ദീൻ എന്നയാളെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

സംഭവത്തിന് ശേഷം മൂവരും വിവിധയിടങ്ങളില്‍   ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.  പാവറട്ടി സ്റ്റേഷനിലെ എസ്ഐ മാരായ വൈശാഖ് , സോമൻ സിപിഒ മാരായ ശിവപ്രസാദ് ജിനൂപ്, അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ  ചാവക്കാട്  കോടതിയിൽ ഹാജരാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories