തലസ്ഥാനത്തെ സ്വര്‍ണക്കവര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്.കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് തര്‍ക്കമാണെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ചാലയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന അമുലും ദിലീപുമാണ് ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കേസില്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികള്‍ പിടിയിലായി. 3 പേര്‍ വയനാട്ടില്‍ നിന്നും 2 പേര്‍ തിരുവനന്തപുരത്ത് നിന്നുമാണ് പിടിയിലായത്. പ്രതികളില്‍നിന്ന് 400 ഗ്രാമിലധികം സ്വര്‍ണവും പോലീസ് കണ്ടെടുത്തു. പിടിയിലായവരില്‍ രാജീവിന് കുറ്റകൃത്യത്തില്‍ പങ്കില്ലത്തതിനാല്‍ വിട്ടയച്ചു . വാഹനത്തില്‍ നിന്നുമ രക്ഷപ്പെട്ട ശ്രാവണിനായി തിരച്ചില്‍ ഊര്‍ജ്ജിതം